ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി; ശരീരത്തിൽ ദുരുദ്ദേശപരമായി രഞ്ജിത്ത് തൊട്ടു; എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്

പശ്ചിമ ബംഗാൾ നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്. സിനിമയ്ക്ക് എന്ന പേരിൽ കതൃക്കടവ് റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. പരാതിക്കാരിയുടെ ശരീരത്തിൽ ദുരുദ്ദേശപരമായി രഞ്ജിത്ത് തൊട്ടുവെന്ന് എഫ്ഐആർ.
അനുമതിയില്ലാതെയാണ് രഞ്ജിത്ത് പരാതിക്കാരിയുടെ ശരീരത്തിൽ സ്പർശിച്ചത്. കതൃക്കടവിലെ ഡി ഡി ഫ്ലാറ്റിൽ വച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംവിധായകനെതിരെ കേസെടുത്തത്. എറണാകുളം നോർത്ത് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു.
Read Also: പശ്ചിമ ബംഗാൾ നടിയുടെ പരാതി: രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു
ദുരനുഭവം വിവരിച്ചായിരുന്നു നടിയുടെ പരാതി. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടിയുടെ ആരോപണം.പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലേക്കെത്തുന്ന ആദ്യ കേസ് ആണ് രഞ്ജിത്തിനെതിരെയുള്ളത്.
Story Highlights : FIR details in the case registered against director Ranjith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here