Advertisement

‘മാറ്റം അനിവാര്യം’; ഡബ്ല്യുസിസിയുടെ പോസ്റ്റ് ഏറ്റെടുത്ത് മഞ്ജു വാര്യരും

August 26, 2024
4 minutes Read
Manju Warriers post on change the narrative

‘മാറ്റം അനിവാര്യം’ എന്ന ഡബ്ല്യുസിസിയുടെ പോസ്റ്റ് ഏറ്റെടുത്ത് മഞ്ജു വാര്യരും. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് പങ്കുവച്ചു. ‘ചേഞ്ച് ദി നരേറ്റീവ്’ എന്ന ഹാഷ്ടാഗോടുകൂടിയാണ് മഞ്ജുവും പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും ഇതേ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

‘നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല എന്ന് ബോധ്യപ്പെടുത്തുന്നു. ഒപ്പം നോ പറയാനുള്ള പ്രിവിലേജും സാഹചര്യവും ഉള്ള സ്ത്രീകളോട്, സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം.’ ഇപ്രകാരമായിരുന്നു ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.

Read Also:https://www.twentyfournews.com/2024/08/26/to-women-who-are-in-no-position-to-say-no-its-not-your-fault-change-is-essential-wc-said-in-a-post.html

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റും മഞ്ജു നേരത്തെ പങ്കുവച്ചിരുന്നു. റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗത്തിനെതിരെ ഹീനമായ സൈബര്‍ ആക്രമണമുണ്ടായെന്നും അതിനെ അപലപിക്കുന്നതായും പറഞ്ഞുകൊണ്ട് ഡബ്ല്യുസിസി ഫേസ്ബുക്കിലിട്ട പോസ്റ്റാണ് മഞ്ജു കഴിഞ്ഞ ദിവസം പങ്കുവച്ചത്. അനിവാര്യമായ വിശദീകരണം എന്ന ക്യാപ്ഷനോടെയാണ് മഞ്ജു പോസ്റ്റ് ഷെയര്‍ ചെയ്തത്.

Story Highlights : Manju Warriers post on change the narrative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top