മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ട; വിവാദം സിപിഐഎം ചർച്ച ചെയ്യും

ലൈംഗിക ആരോപണ വെളിപ്പെടുത്തലിൽ എം മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐഎം വിലയിരുത്തൽ. സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിഞ്ഞേക്കുമെന്ന് സൂചന. എന്നാൽ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. വിവാദം സിപിഐഎം ഇന്ന് ചർച്ച ചെയ്യും.
സിപിഐഎം അവൈലബിൾ സെക്രട്ടറിയേറ്റ് ചേരും. ഇന്നത്തെ അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ വെളിപ്പെടുത്താൽ വിവാദങ്ങൾ ചർച്ചയാകും. നടൻ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീർ ഉന്നയിച്ചിരുന്നു. മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫും ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.
Read Also: ‘അമ്മ’യിൽ അസാധാരണ പ്രതിസന്ധി: ബൈലോ പ്രകാരം എക്‌സിക്യൂട്ടിവ് പിരിച്ചു വിടാൻ ആലോചന
മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം നടത്തിയിരുന്നു. സിനിമാ നയ രൂപീകരണ സമിതിയിൽ ആദ്യം മുതൽ തന്നെ മുകേഷ് കമ്മിറ്റിയിൽ അംഗമായിരുന്നു. രണ്ടിലധികം ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ സമിതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യം ശക്തമായിരുന്നു. യൂത്ത് കോൺഗ്രസും യുവമോർച്ചയുമടക്കമുള്ള സംഘടനകൾ വലിയ തോതിൽ പ്രതിഷേധവുമായി മുന്നോട്ട് വരുന്ന സാഹചര്യത്തിൽ സിപിഐഎം കടുത്ത സമ്മർദ്ദത്തിലാണ്.
Story Highlights : CPIM assesses that M Mukesh should not resign MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here