Advertisement

‘ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം,സുരക്ഷിതവും മാന്യവുമായ ജോലിസ്ഥലം ഏറ്റവും കുറഞ്ഞ ആവശ്യമാണ്’: നടി സാമന്ത

August 29, 2024
1 minute Read
Samantha Ruth Prabhu interview about family

വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്തുണയുമായി സാമന്ത റൂത്ത് പ്രഭു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍, ഞങ്ങള്‍ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് താരം പറഞ്ഞു.

സുരക്ഷിതവും മാന്യവുമായ ജോലിസ്ഥലം ഏറ്റവും കുറഞ്ഞ ആവശ്യമാണ്, എന്നിട്ടും പലരും അതിനായി പോരാടേണ്ടതുണ്ട്. എന്നാല്‍ അവരുടെ പരിശ്രമം പാഴായില്ല. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രതീക്ഷിക്കുന്നു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. സിനിമാ വ്യവസായത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷിതവും നീതിയുക്തവുമായ തൊഴില്‍ അന്തരീക്ഷത്തിനായി പോരാടുന്നതില്‍ ഡബ്ല്യുസിസിയുടെ നീണ്ട പരിശ്രമത്തെ സാമന്ത പ്രശംസിച്ചു.

‘വര്‍ഷങ്ങളായി, കേരളത്തിലെ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) അവിശ്വസനീയമായ പ്രവര്‍ത്തനങ്ങളെ പിന്തുടരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍, ഞങ്ങള്‍ WCC യോട് കടപ്പെട്ടിരിക്കുന്നു.

സുരക്ഷിതവും മാന്യവുമായ ജോലിസ്ഥലം ഏറ്റവും കുറഞ്ഞ ആവശ്യമാണ്, എന്നിട്ടും പലരും അതിനായി പോരാടേണ്ടതുണ്ട്. എന്നാല്‍ അവരുടെ പരിശ്രമം പാഴായില്ല. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രതീക്ഷിക്കുന്നു. ഡബ്ല്യുസിസിയിലെ സുഹൃത്തുക്കള്‍ക്കും സഹോദരിമാര്‍ക്കും അഭിനന്ദനങ്ങള്‍’ എന്നും സാമന്ത പറഞ്ഞു.

Story Highlights : Actress Samantha Praises WCC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top