Advertisement

‘മലയാളം വിട്ടത് മോശം പെരുമാറ്റം കൊണ്ട്, പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിച്ചാണ് സെറ്റ് വിട്ടത്’; നടി കസ്തൂരി 24 നോട്

August 31, 2024
1 minute Read

മലയാളം വിട്ടത് മോശം പെരുമാറ്റത്തെ തുടർന്നാണെന്ന് തെന്നിന്ത്യൻ നടി കസ്തൂരി 24 നോട്.സംവിധായകനും പ്രൊഡക്ഷൻ മാനേജരും മോശമായി പെരുമാറിയെന്നും പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിച്ചാണ് സെറ്റ് വിട്ടതെന്നും അവർ വെളിപ്പെടുത്തി.

മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോൾ കാര്യമായ പിന്തുണ നൽകിയില്ല. അതാണ് ഇപ്പോൾ എല്ലാവരും അനുഭവിക്കുന്നത്. മലയാളി നടിമാരോട് ബഹുമാനമുണ്ടെന്നും തുറന്ന് പറയാൻ ധൈര്യം കാണിക്കുന്നുവെന്നും കസ്തൂരി പറഞ്ഞു.

തമിഴിൽ ഖുഷ്ബു ഉൾപ്പെടെ ആരും പ്രതികരിക്കുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കാര്യമായി ഒന്നുമില്ല.ഒരു കേസെടുക്കാൻ പാകത്തിൽ തെളിവില്ല. മലയാളം എല്ലാത്തിനും ഒരു തുടക്കമാണെന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും അത് വ്യാപിക്കട്ടെയെന്നും നടി കൂട്ടിച്ചേർത്തു.

Story Highlights : Actress Kasthuri Shankar react Hema committee report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top