Advertisement

‘ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഇടതുപക്ഷക്കാരായ നിരവധി ആളുകളുണ്ട്’: ജെപി നദ്ദ

September 1, 2024
1 minute Read
Kerala has become a hotspot for terrorism; JP Nadda

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഇടതുപക്ഷക്കാരായ നിരവധി ആളുകളെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കേരളം അഴിമതിയുടെ നാടായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയിൽ നിന്ന് മുക്തമല്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉറ്റവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നു. സ്വന്തം ആളുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേരള സർക്കാരിനറിയാം. നടപടിയെടുക്കാൻ വൈകുന്നത് അത് കൊണ്ട് മാത്രമാണ്. നീതി നടപ്പാക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന് സർക്കാർ വ്യക്തമാക്കണം.

ബിജെപി കേരളത്തിൽ വളരുകയാണെന്നും നദ്ദ അവകാശപ്പെട്ടു. 2014 ന് ശേഷം രാഷ്ട്രീയ സംസ്‍കാരം തന്നെ മാറി. കോൺഗ്രസസും സിപിഎമ്മും വോട്ട് ബാങ്കിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്.

വയനാട്ടിലെ ദുരന്തത്തിന് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും വീഴ്ചയാണ് കാരണം. കേന്ദ്രവും എൻഡിആർപ്പും മുന്നറിയിപ്പ് നൽകിയതാണ്. സംസ്ഥാന സർക്കാർ കൃത്യസമയത്ത് ഉണർന്നു പ്രവർത്തിച്ചില്ലെന്നാണ് ദുരന്തമുണ്ടാകാൻ കാരണമായതെന്നും നദ്ദ ആരോപിച്ചു.

Story Highlights : JP Nadda on Hema Commitie report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top