Advertisement

ആൻഡ്രോയിഡ് ഫോണിൽ പുതിയ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്

September 2, 2024
2 minutes Read
whatsapp

ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ ഉപകാരപ്രദമാകും എന്നാണ് റിപ്പോർട്ടുകൾ.

ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലണെന്നും ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകള്‍ മികച്ച രീതിയില്‍ മാനേജ് ചെയ്യാന്‍ ഫീച്ചര്‍ സഹായിക്കുമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഫീച്ചര്‍ ഉടന്‍ സ്ഥിരതയുള്ള ബില്‍ഡില്‍ ലഭ്യമാകും.

Read Also: മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാപരിശോധന; കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ചു

പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ഓഫീസിലേയും വ്യക്തിഗതമായ കോണ്‍ക്റ്റുകളും പ്രത്യേകം സൂക്ഷിക്കാം. ഉപയോക്താക്കള്‍ കോണ്‍ടാക്റ്റ് ‘സിങ്കിങ്’ ഓഫ് ചെയ്താല്‍ പുതിയ വാട്സ്ആപ്പ് അപ്‌ഡേറ്റില്‍ മാനുവല്‍ സിങ്കിങ് ഓപ്ഷന്‍ ലഭ്യമാക്കും.ഇത് തെരഞ്ഞെടുക്കുന്ന കോണ്‍ടാക്റ്റുകള്‍ മാത്രം സിങ്ക് ചെയ്യാന്‍ സഹായിക്കും. മുഴുവന്‍ കോണ്‍ടാക്ട്സും ഉപയോക്താക്കള്‍ക്ക് അവരുടെ ലിങ്ക്ഡ് ഡിവൈസുകളില്‍ ലഭ്യമാകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ സിങ്ക് ചെയ്ത കോണ്‍ടാക്റ്റുകള്‍ അണ്‍സിങ്ക് ചെയ്യാനും കഴിയും.

ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് പുതിയ ഫീച്ചര്‍. പുതിയ ഫീച്ചര്‍ ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ലഭ്യമായതായാണ് റിപ്പോര്‍ട്ട്.

സ്വകാര്യതയും ബാക്കപ്പും

സ്വകാര്യതയുടെ കാര്യത്തിൽ, ഈ പുതിയ സംവിധാനത്തിലൂടെ സമന്വയിപ്പിച്ച കോൺടാക്റ്റുകൾ സുരക്ഷിതമായി ബാക്കപ്പ് ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഇതിനർത്ഥം നിങ്ങൾ ഉപകരണങ്ങൾ മാറുകയോ വാട്ട്‌സ്ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്‌താലും, നിങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങളിൽ ഈ പുതിയ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ, സേവ് ചെയ്ത കോൺടാക്‌റ്റുകൾ പുനഃസ്ഥാപിക്കാനാകും. കൂടാതെ, നിങ്ങളുടെ ഫോണിൽ ഉടനീളം ഒരു കോൺടാക്റ്റ് സമന്വയിപ്പിക്കേണ്ടതില്ലെങ്കിൽ, ലിങ്ക് ചെയ്‌ത എല്ലാ അക്കൗണ്ടുകളിൽ നിന്നും അത് നീക്കം ചെയ്യാനും പുതിയ ഫീച്ചറിലൂടെ സാധിക്കും.

Story Highlights : WhatsApp with new update on Android phone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top