Advertisement

‘വിഡി സതീശന്റേത് ഉണ്ടയില്ലാ വെടി; ഇങ്ങനെ ആരോപണങ്ങൾ വരുന്നത് BJP ജയിച്ചതുകൊണ്ട്’; കെ സുരേന്ദ്രൻ

September 4, 2024
2 minutes Read

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് നേതാവും കൂടിക്കാഴ്ച നടത്തിയെന്ന് വിഡി സതീശന്റെ ആരോപണം ഉണ്ടയില്ലാ വെടിയെന്ന് സുരേന്ദ്രൻ പറഞ്ഞു. വിഷയങ്ങളിൽ നിന്ന് വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് സതീശൻ നടത്തുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അങ്ങനെയൊരു കൂടിക്കാഴ്ചയും ചർച്ചയും നടന്നിട്ടില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വിഡി സതീശൻ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ് സതീശൻ ചെയ്യുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഈ വിഷയത്തിലേക്ക് ബിജെപിയേയും ആർഎസ്എസിനെയും വലിച്ചിടാനാണ് സതീശൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപിയെ അയച്ചു, പൂരം കലക്കിച്ചത് മുഖ്യമന്ത്രി’; വി ഡി സതീശൻ

ബിജെപി ജയിച്ചതുകൊണ്ടാണ് ഇങ്ങനെ ആരോപണങ്ങൾ വരുന്നത്. എന്തുകൊണ്ട് തോറ്റു എന്നതിൽ സത്യസന്ധമായി പാർട്ടി വിലയിരുത്താൻ തയ്യാറാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. പരാജയത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കുന്നതിന് പകരം പുതിയ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്യുന്നത്. പൂരം അലങ്കോലമാക്കി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താൻ നീക്കങ്ങൾ നടന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു.

സിപിഐഎമ്മിനെയും കെ സുരേന്ദ്രൻ വിമർശിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി ഭൂമിയിൽ ഇല്ലാത്ത ഒരു സംഭവമാണെന്ന് അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്തിന്റെ വരുമാനത്തിലാണ് കേന്ദ്ര കമ്മിറ്റി കഴിഞ്ഞുപോകുന്നതെന്നും പിണറായി പറയുന്നതിനപ്പുറം ഒരക്ഷരം ശബ്ദിക്കാനുള്ള ത്രാണി കേന്ദ്ര കമ്മിറ്റിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ കാശു കൊണ്ടാണ് കേന്ദ്ര കമ്മിറ്റിയുടെ ചിലവ് നടക്കുന്നതെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Story Highlights : K Surendran against Opposition leader VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top