പി.വി അൻവറിന്റെ പരാതി; സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്തേക്കും

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി,എഡിജിപി എം.ആർ അജിത് കുമാർ എന്നിവർക്കെതിരെ പി.വി അൻവർ എംഎൽഎ നൽകിയ പരാതി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്തേക്കും. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ നേരിട്ടുകണ്ടാണ് അൻവർ പരാതി നൽകിയിരുന്നത്.
അരമണിക്കൂറോളം നടത്തിയ കൂടിക്കാഴ്ചയിൽ പുറത്തു ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങൾ പാർട്ടി സെക്രട്ടറിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
അൻവറിന്റെ പരാതിയിൽ ഉള്ളത് പരിശോധിക്കപ്പെടേണ്ടതാണെന്ന ധാരണ സി.പി.ഐ.എം നേതൃത്വത്തിൽ ഉണ്ടായിട്ടുണ്ട്. അൻവർ പരാതി നൽകിയ കാര്യം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കും. ഇക്കാര്യത്തിൽ എന്ത് പരിശോധന വേണമെന്ന് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും.
സർക്കാരിന് ലഭിച്ച പരാതി പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ അറിയിച്ചാൽ തുടർനടപടികൾ എന്തെന്ന് കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. സമ്മേളന കാലമായതിനാൽ നിർണ്ണായക നീക്കങ്ങൾ പ്രതീക്ഷിക്കാം.
Story Highlights : PV Anwar’s complaint, CPIM state secretariat may discuss today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here