Advertisement

‘എന്റെ ബെസ്റ്റി എന്റെ ഹീറോ വാപ്പച്ചി’, ഫോട്ടോ എടുക്കുന്നത് പതിവാണ്, ഞങ്ങളുടെ ഫോണിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ മാത്രം കണ്ടെത്താൻ സാധിക്കാറില്ല; ദുൽഖർ

September 7, 2024
1 minute Read

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി നടൻ ദുൽഖർ സൽമാൻ. ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഒന്നിച്ചുള്ള നിമിഷങ്ങളിൽ ചിത്രങ്ങൾ അധികം എടുക്കാറില്ല, കാരണം അവർ ആ നിമിഷങ്ങൾ ആസ്വദിക്കുകയായിരിക്കും എന്നാണ് ദുൽഖർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട സുഹൃത്തും ഹീറോയുമാണ് വാപ്പച്ചിയെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.

ദുൽഖർ സൽമാൻ കുറിച്ചത് ഇങ്ങനെ.

‘ഏറ്റവും നല്ല സുഹൃത്തുക്കൾ ഒരിക്കലും ഒരുമിച്ചുള്ള ഫോട്ടോകളൊന്നും അധികമുണ്ടാകില്ല എന്ന് വൈകിയാണ് ഞാൻ മനസ്സിലാക്കിയത്. പോസ് ചെയ്യുന്നതിനോ സെൽഫിയെടുക്കുന്നതിനോ സമയം പാഴാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തത്ര അമൂല്യവും രസകരവുമാണ് അവർ ഒന്നിച്ചുള്ള നിമിഷങ്ങൾ.

ഓരോ വർഷവും അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഫോട്ടോകൾ എടുക്കുന്നത് പതിവാണ്. എന്താണെന്ന് അറിയില്ല, ഞങ്ങളുടെ രണ്ട് ഫോണുകളിലും ഞങ്ങൾ രണ്ടുപേരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ മാത്രം കണ്ടെത്താൻ സാധിക്കാറില്ല. പക്ഷെ അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കാനും ആ കാര്യത്തെ സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു. എൻ്റെ ബെസ്റ്റി, എൻ്റെ ഹീറോ, എൻ്റെ വാപ്പച്ചിക്ക് ജന്മദിനാശംസകൾ.’

Story Highlights : Dulquer Salmaan about Mammootty Birthday


.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top