മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

എഴുപത്തി മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ മമ്മൂട്ടിക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടിക്കുള്ള ആശംസ മുഖ്യമന്ത്രി പങ്കുവച്ചത്. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. പ്രിയപ്പെട്ട മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് അദ്ദേഹം കുറിച്ചത്.
സ്വന്തം ഇച്ചാക്കയ്ക്ക് ആശംസകളുമായി മോഹന്‍ലാലും എത്തിയിട്ടുണ്ട്. ഇച്ചാക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, സാംസ്‌കാരിക -സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തുടങ്ങി കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.
Read Also: /കാലവും മലയാളവും വിസ്മയിച്ചുകൊണ്ടേയിരിക്കുന്നു; മമ്മൂക്കയ്ക്ക് 73-ാം പിറന്നാള്‍
അതേസമയം, പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി വമ്പന്‍ സര്‍പ്രൈസാണ് മമ്മൂട്ടി ഒരുക്കിയത്. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ ഹൗസായ മമ്മൂട്ടി കമ്പനിയുടെ ആറാം ചിത്രത്തിന്റെ പോസ്റ്ററാണ് താരം പുറത്തുവിട്ടത്. തെന്നിന്ത്യന്‍ ഹിറ്റ്‌മേക്കര്‍ ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ പേര് ‘ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ്’ എന്നാണ്.
Story Highlights : Pinarayi Vijayan’s birthday wishes to Mammootty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here