വയനാട്ടിൽ അതിജീവനത്തിന് കൈപിടിച്ച് ട്വൻ്റിഫോർ; വാസുവിന് ഓട്ടോറിക്ഷയും രമേഷിന് ടൂ വീലറും സമ്മാനിച്ചു

വയനാടിന് കൈത്താങ്ങാകാൻ 24 കണക്ട് സംഘടിപ്പിച്ച എൻറെ കുടുംബം വയനാടിനൊപ്പം എന്ന പരിപാടിയിൽ പ്രഖ്യാപിച്ചആശ്വാസ നടപടികൾ തുടരുകയാണ്. ചൂരൽമല സ്വദേശികളായ വാസുവിന് ഉപജീവന മാർഗമായ ഗുഡ്സ് ഓട്ടോറിക്ഷയും രമേഷിന് ടൂവീലറും സമ്മാനിച്ചു. 24 അമേരിക്കൻ പ്രതിനിധി മധു കൊട്ടാരക്കര , അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടം, റിപ്പോർട്ടർ സുർജിത്ത് അയ്യപ്പത്ത് എന്നിവർ ചേർന്നാണ് സഹായങ്ങൾ കൈമാറിയത്.
മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് ആശ്വാസമേകാൻ സംഘടിപ്പിച്ച ട്വന്റിഫോർ പ്രേക്ഷക സമ്മേളനത്തിലാണ് സഹായം പ്രഖ്യാപിച്ചത്. 24 പ്രക്ഷകരുടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 24 കണക്ടുമായി സഹകരിച്ചാണ് ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ എന്റെ കുടുംബം വയനാടിനൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചത്.
വയനാട് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റേറിയത്തിൽ നടന്ന പരിപാടിയിൽ ദുരന്തബാധിതർ, രക്ഷാപ്രവർത്തകർ, പൊതു പ്രവർത്തകർ, ഉദ്യോഗസ്ഥർ, ഫ്ലവേഴ്സ് കുടുംബാംഗങ്ങൾ, കലാകാരൻമാർ, ട്വന്റിഫോർ അവതാരകർ എന്നിവർ ഒരു വേദിയിൽ ഒത്തുചേർന്നു.
Read Also:എന്റെ കുടുംബം വയനാടിനൊപ്പം; 24 കണക്ട് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാം
Story Highlights : 24 connect helps people of Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here