തൃശൂർ വരവൂർ സ്വദേശിയെ ഖത്തറിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ജില്ലാ സൗഹൃദ വേദി അൽഖോർ അംഗവും തൃശൂർ വരവൂർ സ്വദേശിയുമായ കക്കാടത്ത് ബഷീർ(53) ഖത്തറിൽ നിര്യാതനായി. അൽഖോറിലെ താമസ സ്ഥലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സനയ്യ റൗണ്ട് അബൗട്ടിന് സമീപം എക്സ്പ്രസ്സ് വേ കഫ്‌റ്റേരിയ ഉൾപെടെയുള്ള ബിസിനസ് നടത്തിവരികയായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞു ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.ഭാര്യയും നാല് മക്കളുണ്ട്. ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Read Also:മലയാളി ദമ്പതികൾ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
Story Highlights : Thrissur native found dead in Qatar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here