Advertisement

‘ആരോപണങ്ങൾക്ക് മറുപടിയാണ് വേണ്ടത്’; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി വിഡി സതീശൻ

September 11, 2024
2 minutes Read

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് അല്ല ആരോപണങ്ങൾക്ക് മറുപടിയാണ് വേണ്ടത് എന്ന് വിഡി സതീശൻ. ചരിത്രത്തെ വളച്ചൊടിക്കേണ്ടതില്ല പ്രതിപക്ഷത്തിൻ്റെ ചോദ്യം വളരെ കൃത്യം. പാർട്ടി സഖാക്കൾ ഉൾപ്പെടെ ചോദിക്കുന്ന കാതലായ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് വിഡി സതീശൻ‌ കുറ്റപ്പെടുത്തി. പിണറായി വിജയനും സിപിഐഎമ്മിനും ആർഎസ്എസുമായി ഉള്ള ബന്ധം പരസ്യമായ രഹസ്യമാണെന്ന അദ്ദേഹം പറഞ്ഞു.

പ്രകാശ് ജാവദേക്കറിനെ കണ്ടതിന്റെ പേരിൽ ഇ.പി ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കി. പ്രകാശ് ജാവദേക്കറെ നാലും അഞ്ചും തവണ കണ്ടെന്ന് പരസ്യമായി സമ്മതിച്ച മുഖ്യമന്ത്രിയെ പുറത്താക്കാത്തത് എന്താണെന്ന് വിഡി സതീശൻ‌ ചോദിച്ചു. എഡിജിപിയെ സംരക്ഷിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നതും എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 1977ൽ ആർഎസ്എസിന്റെ പിന്തുണയിൽ മത്സരിച്ച് നിയമസഭയിൽ എത്തിയ എംഎൽഎയാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘ഞങ്ങൾക്ക് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യമില്ല; CPIM എന്നും എതിർത്തിട്ടേയുള്ളൂ; RSS ബന്ധം കോൺ​ഗ്രസിന്’; മുഖ്യമന്ത്രി

മുഖ്യമന്ത്രി കഴിഞ്ഞദിവസം കോൺ​ഗ്രസിനെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു.ഇതിന് മറുപടിയുമായാണ് വിഡി സതീശൻ എത്തിയത്. മുഖ്യമന്ത്രിയോട് പ്രതിപക്ഷ ഏഴ് ചോദ്യങ്ങൾ‌ ഉയർത്തുകയും ചെയ്തു. ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയിൽ എ.ഡി.ജി.പി കണ്ടത് എന്തിനാണെന്നും ആർ.എസ്.എസ് നേതാക്കളുമായി മണിക്കൂറുകൾ ചർച്ച നടത്തിയത് എന്തിനെന്നും വിഡി സതീശൻ‌ ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ചത് , ഇതേ എ.ഡി.ജി.പിയെ ഉപയോഗിച്ച് ബി.ജെ.പിയെ സഹായിക്കാൻ മുഖ്യമന്ത്രി തന്നെയല്ലേ തൃശൂർ പൂരം കലക്കിയത്, പ്രതിപക്ഷത്തിനൊപ്പം എൽ.ഡി.എഫിലെ ഘടകകക്ഷികളും എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിന്, കോവളത്ത് റാം മാധവ് – എ.ഡി.ജി.പി കൂടിക്കാഴ്ച നടന്നപ്പോൾ ഒപ്പമുണ്ടായിരുന്നവർ ആരൊക്കെ, പത്ത് ദിവസമായി ഒരു സി.പി.എം എം.എൽ.എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയോ തെറ്റോ എന്നിങ്ങനെയാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾ.

Read Also: ‘സ്പീക്കറുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ച: ഷംസീർ പറയാൻ പാടില്ലാത്ത കാര്യം’; ചിറ്റയം ഗോപകുമാർ

ആർഎസ്എസ് ബന്ധം കോൺ​ഗ്രസിനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഒരു കാര്യവും സിപിഐഎമ്മിന് ഇല്ലെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. സിപിഐഎം എന്നും ആർഎസ്എസിനെ എതിർത്തിട്ടേയുള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. ആർഎസ്എസ് ബന്ധം ആരോപിക്കാമെന്ന വ്യാമോഹം വേണ്ട. തികഞ്ഞ അവജ്ഞതയോടെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Story Highlights : VD Satheesan with 7 questions to CM Pinarayi Vijayan in RSS relation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top