Advertisement

മാളയിലെ ബാറില്‍ ജീവനക്കാരും മദ്യപിക്കാന്‍ വന്നവരും തമ്മില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്

September 15, 2024
2 minutes Read
conflict in Bar at Thrissur Mala

തൃശ്ശൂര്‍ മാളയില്‍ ബാര്‍ ജീവനക്കാരും മദ്യപിക്കാന്‍ വന്നവരും തമ്മില്‍ ബാറിനു പുറത്ത് സംഘര്‍ഷം. ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ മദ്യപിക്കാന്‍ എത്തിയ രണ്ടുപേര്‍ക്കും പരിക്കേറ്റു. ബാറിലെ ലൈറ്റ് പൊട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. (conflict in Bar at Thrissur Mala)

ഇന്നുച്ചയ്ക്ക് മൂന്നരയോടെ മാള അനുപമ ലഗസി ബാറിലായിരുന്നു സംഘര്‍ഷം. ബാറില്‍ മദ്യപിക്കാന്‍ എത്തി യുവാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടയില്‍ ഒരാള്‍ കൈയുയര്‍ത്തുകയും കൈ തട്ടി ബാറിലെ ലൈറ്റ് പൊട്ടുകയും ചെയ്തു. ഒടുവില്‍ ബാര്‍ ജീവനക്കാരുമായി സംസാരിച്ച് നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പിന്മേല്‍ പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ ഇവര്‍ പുറത്തിറങ്ങിയതോടെ സുരക്ഷാ ജീവനക്കാരും മദ്യപിക്കാന്‍ എത്തിയവരും തമ്മില്‍ വീണ്ടും തര്‍ക്കം ഉണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് പോലീസിനെ പോലും വിളിക്കാതെ ബാറിന് പുറത്ത് മദ്യപിക്കാന്‍ എത്തിയവരെ അതിക്രൂരമായി മര്‍ദ്ദിച്ചത്.

Read Also: മലപ്പുറത്ത് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചു; പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത് 151 പേര്‍

ആക്രമണത്തില്‍ മദ്യപിക്കാന്‍ എത്തിയ അനുരാഗ്, അനീഷ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്തെ ചായക്കടയില്‍ ചായ കുടിക്കുകയായിരുന്നു മുന്‍ സബ്ഇന്‍സ്‌പെക്ടര്‍ സമയോചിത ഇടപെട്ടാണ് അക്രമം അവസാനിപ്പിച്ചത്.

Story Highlights : conflict in Bar at Thrissur Mala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top