Advertisement

മലപ്പുറത്തെ നിപ ആശങ്ക; മരിച്ച യുവാവുമായി സമ്പർക്കത്തിലുള്ള 26 പേരുടെ പട്ടിക തയാറാക്കി

September 15, 2024
2 minutes Read

മലപ്പുറത്തെ നിപ ആശങ്ക തുടരുന്ന സാഹചര്യത്തിൽ മരിച്ച യുവാവുമായി സമ്പർക്കത്തിലുള്ള 26 പേരുടെ പട്ടിക തയാറാക്കി ആരോഗ്യ വകുപ്പ്. നേരിട്ട് സമ്പർക്കത്തിലുള്ളവരുടെ പട്ടികയാണ് തയാറാക്കിയത്. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ചർച്ച ചെയ്തു.

നിപ സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്നാലേ നിപ സ്ഥിരീകരിക്കൂ. ബെംഗളൂരിൽ നിന്നെത്തിയ 24 കാരനായ വിദ്യാർത്ഥിയാണ് മൂന്ന് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പ്രഥാമിക പരിശോധനയിൽ കോഴിക്കോട്ടെ ലാബിൽ നിന്നുള്ള ഫലം പോസിറ്റീവ് ആയിരുന്നു.

Read Also: മലപ്പുറം വണ്ടൂരിൽ മരിച്ചയാൾക്ക് നിപ സംശയം; സാമ്പിൾ പരിശോധനയ്ക്ക് അയക്കും

കടുത്ത പനിയെ തുടർന്നായിരുന്നു യുവാവ് ചികിത്സ തേടിയിരുന്നത്. വിദ്യാർത്ഥിക്ക് പനിയും കാലുവേദനയും ഉണ്ടായിരുന്നു. മരണകാരണം കണ്ടെത്താൻ ആകാത്തതിനാലാണ് ആരോഗ്യ വകുപ്പ് നിപ്പ പരിശോധന കൂടി നടത്തുന്നത്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിൾ പരിശോധനയ്ക്ക് അയക്കും. നിപ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് പരിശോധന.

Story Highlights : Nipah Malappuram Health department has prepared list of 26 people who were in contact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top