കെ സുധാകരന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു; ഡിജിപിക്ക് പരാതി നൽകി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപിയുടെ എക്സ് അക്കൗണ്ട്ഹാക്ക് ചെയ്തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്വേഡ് ഉള്‍പ്പെടെ അജ്ഞാതര്‍ മാറ്റിയതിനാല്‍ പേജിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കെ.സുധാകരന് എന്ന പേരും പ്രൊഫൈല്‍ ചിത്രവും അജ്ഞാതര്‍ മാറ്റിയെങ്കിലും @SudhakaranINC എന്ന അഡ്രസ്സ് മാറ്റാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട പേജില്‍ കെ സുധാകരന് എന്ന പേരിന്റെ സ്ഥാനത്ത് ഒന്ന് എന്നാക്കി. യൂസര്‍നെയിമിന് താഴെയായി അറബിക് ഭാഷയോട് സാമ്യമുള്ള ഒരു വാക്കും ഹാക്ക് ചെയ്യപ്പെട്ട പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read Also: സൈബർ സെല്ലിൽ പരാതി നൽകും; ‘ARM’ വ്യാജ പതിപ്പിൽ പ്രതികരിച്ച് ലിസ്റ്റിൻ സ്റ്റീഫൻ
അതേസമയം, പേജ് ഹാക്ക് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പഴയ പേജ് തിരികെ കിട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എക്സിന്റെ അധികൃതര്‍ക്കും അദ്ദേഹം കത്ത് നല്കി.
Story Highlights : KPCC President K Sudhakaran’s X Account Hacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here