ആശ്വാസം; ഈ മാസത്തെ റെക്കോര്‍ഡ് വിലയില്‍ നിന്ന് സ്വര്‍ണവില താഴേക്കിറങ്ങി; ഇന്നത്തെ നിരക്കുകള്‍ അറിയാം

സര്‍വകാല റെക്കോര്‍ഡിന് തൊട്ടടുത്തുവരെ കുതിച്ചെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഈ മാസത്തെ റെക്കോര്‍ഡ് വിലയില്‍ നിന്ന് ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 54800 രൂപ എന്ന നിരക്കിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6850 രൂപയായി. ( Kerala gold price september 18)
തിരുവോണത്തിന് പിന്നാലെ സ്വര്‍ണം ഗ്രാമിന് 6880 രൂപ എന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 55040 രൂപയുമായിരുന്നു. കഴിഞ്ഞ മേയ് 20നാണ് സ്വര്‍ണവില റെക്കോഡ് കടന്നത്. പവന് 55,120 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുറയാന്‍ തുടങ്ങി. ഇപ്പോള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകള്‍ ശക്തമായതോടെ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കരുതി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ തുടങ്ങി. തുടര്‍ന്ന് രാജ്യാന്തര സ്വര്‍ണവില കഴിഞ്ഞ കുറേ ദിവസങ്ങളായി റെക്കോഡ് കടക്കുകയാണ്.
Story Highlights : Kerala gold price september 18
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here