Advertisement

അമേരിക്കയിലെ ഇന്ത്യന് എംബസി ഉദ്യോഗസ്ഥന് തോമസ് കെ തോമസ് നിര്യാതനായി

September 19, 2024
2 minutes Read

അമേരിക്കയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ്(50) അന്തരിച്ചു. തൃശൂർ മുക്കാട്ട്കര പരേതരായ ആളൂർ കൊക്കൻ വീട്ടിൽ കെ ഡി തോമസിന്റെയും ട്രീസ തോമസിന്റെയും മകനാണ് തോമസ്. വാഷിംഗ്‌ടണിൽ ഇന്ത്യൻ എംബസിയിലെ അറ്റാഷേ ആണ്.

കുടുംബ സമേതം വാഷിങ്ടണിൽ ആയിരുന്നു താമസം. വാഷിങ്ടൺ ഇന്ത്യൻ എംബസിയിൽ വെച്ച് ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇരിഞ്ഞാലക്കുട നെടുമ്പറമ്പിൽ എൻ എം വർഗീസ്സിന്റെയും ത്രേസിയാമ്മയുടെയും മകൾ ജിനി തോമസ് ആണ് ഭാര്യ. സ്റ്റീവ് തോമസ്, ജെന്നിഫർ തോമസ് എന്നിവർ മക്കളാണ്.

ഷീബ ബ്രിട്ടാസ് ( റെയിൽവേ ) ശോഭ ബേസിൽ (കേന്ദ്ര ഗതാഗത മന്ത്രാലയം ) എന്നിവർ സഹോദരിമാരാണ്. രാജ്യസഭ അംഗം ജോൺ ബ്രിട്ടാസ് ആണ് ഷീബ ബ്രിട്ടസിന്റെ ഭർത്താവ്. ബേസിൽ ആണ് ഇളയ സഹോദരി ശോഭയുടെ ഭർത്താവ്.

Story Highlights : US Indian Embassy officer Thomas K Thomas has passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top