Advertisement

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം മത്സരം; നായകൻ അഡ്രിയാൻ ലൂണ കളിക്കില്ല

September 22, 2024
1 minute Read

ഐസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം മത്സരം. രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് എതിരാളികൾ. ബ്ലാസ്റ്റേഴ്സ് നിരയിൽ ഇന്നും നായകൻ അഡ്രിയാൻ ലൂണ കളിക്കില്ല. തുടക്കം പാളിയെങ്കിലും കൊച്ചിയിൽ നിന്ന് തന്നെ സീസണിലെ ആദ്യ പോയിന്റ് നേടാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്.

അവസാന നിമിഷങ്ങളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ആദ്യ കളിയിലെ കൊന്പന്മാരുടെ തോൽവി. മധ്യനിരയിൽ നായകൻ അഡ്രിയാൻ ലൂണയുടെ അഭാവവും പ്രതിരോധത്തിലെ പിഴവുകളും പഞ്ചാബിനെതിരായ തോൽവിക്ക് കാരണമായി. പനിമൂലം അഡ്രിയാൻ ലൂണയ്ക്ക് ഇന്നും കളിക്കാനാവില്ലെങ്കിലും രണ്ടും കൽപ്പിച്ച് ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സ്ട്രൈക്കർ ജെസ്യൂസ് ഹിമനെസ് ആദ്യ മത്സരത്തിലേ ഗോളടിച്ചത് പോസിറ്റീവ് ആണ്.

ക്വാമി പെപ്രയ്ക്ക് പകരം ജെസ്യൂസ് ഇന്ന് ആദ്യ ഇലവനിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മിനി ബ്ലാസ്റ്റേഴ്സാണ് ഈസ്റ്റ് ബംഗാൾ. ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനായ ദിമിത്രിയാേസ് ഡിയാമന്റക്കോസ്, മധ്യനിര നട്ടെല്ലായിരുന്ന ജീക്സൺ സിങ്, പഴയ കാവൽ ഭടൻ പ്രഭ്സുഗൻ ഗിൽ, മുഹമ്മദ് റാക്കിപ്പ് തുടങ്ങി കൊൽക്കത്തൻ നിരയിലെ പരിചിത മുഖങ്ങൾ ഏറെ.

നേർക്ക് നേർ പോരാട്ടങ്ങളിൽ നേരിയ മുൻതൂക്കം ബ്ലാസ്റ്റേഴ്സിനുണ്ട്. മൂന്ന് മത്സരങ്ങളിൽ ബ്ലാസ്റ്റേഴസ് ജയിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ ജേതാക്കളായത് രണ്ടെണ്ണത്തിൽ. മൂന്ന് കളികൾ സമനിലയിലായി.

Story Highlights : ISL 2024–25 Kerala Blasters vs East Bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top