Advertisement

റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍; വൻ ദുരന്തം ഒഴിവാക്കിയത് എഞ്ചിൻ ഡ്രൈവർ

September 22, 2024
2 minutes Read

ഉത്തർപ്രദേശില്‍ വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമം.കാൺപൂരിൽ റെയിൽവേ ട്രാക്കിൽ നിന്ന് ഗ്യാസ് സിലിണ്ടറാണ് കണ്ടെത്തിയത്. അടുത്തിടെ കാൺപൂരിൽ വെച്ച് കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നിരുന്നു . ഇതിനായി റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടറും സമീപം പെട്രോളും വെടിമരുന്നും കണ്ടെടുത്തിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.ഗ്യാസ് സിലിണ്ടറും ഇരുമ്പ് ദണ്ഡുകളും ഉൾപ്പെടെ വിവിധ സാധനങ്ങൾ സ്ഥാപിച്ച് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഡൽഹി-ഹൗറ റെയിൽ പാതയിലെ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.കാൺപൂരിൽ നിന്ന് ലൂപ്പ് ലൈൻ വഴി പ്രയാഗ്‌രാജിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിലെ ലോക്കോ പൈലറ്റ് ട്രാക്കിന് നടുവിൽ ചെറിയ ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചിരിക്കുന്നത് കണ്ടു.

ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കാൺപൂരിൽ സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ദിവസങ്ങൾക്ക് മുൻപ് കാൺപൂർ- കാസ്​ഗഞ്ച് റെയിൽ പാളത്തിൽ എൽപിജി സിലിണ്ടർ സ്ഥാപിച്ച് കാളിന്ദി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം നടന്നിരുന്നു.

Story Highlights : lpg cylinder found on railway tracks UP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top