കോട്ടയം കൈപ്പുഴമുട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് ആറ്റില്‍ വീണു; മഹാരാഷ്ട്ര സ്വദേശികളായ 2 സഞ്ചാരികള്‍ മരിച്ചു

കോട്ടയം കൈപ്പുഴമുട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് ആറ്റില്‍ വീണ് രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു. രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. കാറിനുള്ളില്‍ നിന്ന് നിലവിളി ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാറും മൃതദേഹങ്ങളും കണ്ടെടുത്തത്. കാറില്‍ കൂടുതല്‍ പേരുണ്ടായിരുന്നോ എന്നറിയാന്‍ നാട്ടുകാര്‍ തിരച്ചില്‍ തുടരുകയാണ്. (2 died after Car lost control and crashed into river at Kottayam)
കൈപ്പുഴമുട്ടില്‍ നിയന്ത്രണം വിട്ട് ആറ്റില്‍ വീണ കാര്‍ വാടകയ്‌ക്കെടുത്ത കാറാണെന്നാണ് വിവരം. മഹാരാഷ്ട്രയില്‍ നിന്നെത്തിയ രണ്ട് വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് നിഗമനം. ആറ്റില്‍ വീണ കാര്‍ നാട്ടുകാരുടെ ശ്രമഫലമായാണ് കരയ്ക്ക് കയറ്റിയത്. മരിച്ചവരില്‍ ഒരു സ്ത്രീയുമുണ്ടെന്നാണ് വിവരം.
Read Also: ‘ആടുജീവിത’വും ‘ആട്ട’വും പുറത്ത്; ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ‘ലാപത്താ ലേഡീസ്’
കൊച്ചിയില്‍ നിന്നാണ് ഈ സഞ്ചാരികള്‍ കാര്‍ വാടകയ്ക്ക് എടുത്തത്. വഴി തെറ്റി കാര്‍ വെള്ളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കാറില്‍ നിന്ന് അലര്‍ച്ച കേട്ടയുടന്‍ ഒരു നാട്ടുകാരന്‍ ഓടിവന്ന് ഉടന്‍ വെള്ളത്തിലേക്ക് എടുത്തുചാടി. കാറിന്റെ വീലില്‍ ഇദ്ദേഹത്തിന് പിടുത്തം കിട്ടിയെങ്കിലും അത് വലിച്ചുപൊക്കാനോ ആരെയും രക്ഷിക്കാനോ സാധിച്ചില്ല. ഇദ്ദേഹം കൂടുതല്‍ പേരെ സഹായത്തിന് വിളിക്കുകയും നിരവധി നാട്ടുകാര്‍ ഒരുമിച്ച് ചേര്‍ന്ന് കാര്‍ പുറത്തേക്ക് എടുക്കുകയുമായിരുന്നു. കാറില്‍ നിറയെ ചെളി അടിഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Story Highlights : 2 died after Car lost control and crashed into river at Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here