Advertisement

പാരീസ് ഫാഷൻ വീക്കിൽ ആദ്യമായി ആലിയ; നമസ്‌തേ പറഞ്ഞ് റാംപിൽ തിളങ്ങി ഐശ്വര്യ

September 25, 2024
2 minutes Read

പ്രശസ്ത കോസ്മെറ്റിക് ബ്രാന്‍ഡായ ലോറിയലിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ബോളിവുഡ് താരങ്ങളാണ് ആലിയ ഭട്ടും ഐശ്വര്യ റായിയും. പാരീസ് ഫാഷന്‍ വീക്ക്, കാന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പരിപാടികളിലെ നിറസാന്നിധ്യമാണ് ഇരുവരും.


പാരിസ് ഫാഷന്‍ വീക്കില്‍ ഇത്തവണയും ഐശ്വര്യ റായ് തന്റെ പതിവ് തെറ്റിച്ചില്ല. ചുവപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ റാംപ് വാക്ക് നടത്തിയ ഐശ്വര്യ എല്ലാവരുടേയും മനം കവര്‍ന്നു.

ചുവപ്പ് ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ അതിസുന്ദരിയായാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. അഴിച്ചിട്ട മുടിയും ചുവപ്പ് ലിപ്സ്റ്റിക്കും താരത്തിന്റെ അഴക് കൂട്ടി. റാംപില്‍ ചുവടുവെയ്ക്കുന്നതിനിടെ കാഴ്ച്ചക്കാര്‍ക്കുനേരെ ഫ്‌ളെയിങ് കിസ് പറത്തിയ ഐശ്വര്യ കൈകള്‍ കൂപ്പി ‘നമസ്‌തേ’ പറഞ്ഞാണ് റാംപ് വാക്ക് അവസാനിപ്പിച്ചത്.

ബോളിവുഡ് താരം ആലിയ ഭട്ടും പാരിസ് ഫാഷന്‍ വീക്കില്‍ അരങ്ങേറി. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്ത ഡിസൈന്‍ ചെയ്ത കറുപ്പ് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ജംപ് സ്യൂട്ടും മെറ്റാലിക് സില്‍വര്‍ ബസ്റ്റിയറും ധരിച്ചായിരുന്നു ആലിയയുടെ റാംപ് വാക്ക്. സില്‍വര്‍ മെറ്റാലിക് ഇയര്‍ റിങ്ങുകളും വെറ്റ് ഹെയറും പിങ്ക് ലിപ്സ്റ്റിക്കും താരത്തിന്റെ സൗന്ദര്യം കൂട്ടി.

പാരീസ് ഫാഷന്‍ വീക്കില്‍ ആദ്യമായാണ് ആലിയ പങ്കെടുക്കുന്നത്. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്ത ഡിസൈന്‍ ചെയ്ത കറുപ്പ് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ജംപ് സ്യൂട്ടും മെറ്റാലിക് സില്‍വര്‍ ബസ്റ്റിയറും ധരിച്ചായിരുന്നു ആലിയയുടെ റാംപ് വാക്ക്. സില്‍വര്‍ മെറ്റാലിക് ഇയര്‍ റിങ്ങുകളും വെറ്റ് ഹെയറും പിങ്ക് ലിപ്സ്റ്റിക്കും താരത്തിന്റെ സൗന്ദര്യം കൂട്ടി.പാരീസ് റണ്‍വേയില്‍ കൈവീശി, പുഞ്ചിരിച്ചുകൊണ്ട് കാണികള്‍ക്ക് ചുംബനങ്ങള്‍ വീശിയെറിഞ്ഞ് ആലിയ റാംപിലെ കൗതുകമായി.

Story Highlights : Paris Fashion Week 2024: Aishwarya Rai, Alia Bhatt represented India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top