സത്യം പറയാന്‍ അന്‍വറിന് ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ടാകും: രാഹുല്‍ മാങ്കൂട്ടത്തില്‍

പി വി അന്‍വറിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സത്യം പറയാന്‍ അന്‍വര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പിന്തുണ. സത്യം പറയാന്‍ തങ്ങളുടെ എല്ലാ പിന്തുണയും ഒപ്പമുണ്ടാകും. പി വി അന്‍വര്‍ എന്ന വ്യക്തിക്ക് പിന്തുണയില്ലെന്നും പറയുന്ന വിഷയത്തിലാണ് പിന്തുണയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എത്രകാലം അന്‍വറിന് നിലനില്‍ക്കാന്‍ കഴിയുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. (Rahul Mamkoottathil supports P V anvar’s allegations)
ഇന്നലെ അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കത്തിജ്വലിക്കുന്ന സൂര്യനായിരുന്നെങ്കിലും ഇപ്പോള്‍ അത് കെട്ടുപോയെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം. ഇതിന് പിന്നാലെ ‘സൂര്യനും ചന്ദ്രനും ഒന്നുമല്ല ഫ്യൂസ് പോയ ഏതോ സ്ട്രീറ്റ് ലൈറ്റ് ആരുന്നത്രേ… ഇതു ഞങ്ങള്‍ മുന്‍പേ പറഞ്ഞതല്ലേ…’എന്ന് രാഹുല്‍ ഫേസ്ബുക്കിലൂടെ പരിഹാസമുയര്‍ത്തിയിരുന്നു.
മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഉള്‍പ്പെടെയാണ് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ പി വി അന്‍വര്‍ തുറന്നടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് അഗ്‌നിപര്‍വതത്തിന് മുകളിലാണ്. താന്‍ അറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞാല്‍ സഖാക്കള്‍ എകെജി സെന്റര്‍ തകര്‍ക്കും. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി തന്നെ ചതിച്ചു. പൊതുപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥ പ്രമാണിത്വമാണ് ഈ സര്‍ക്കാരിന്റെ സംഭാവനയെന്നും അന്‍വര്‍ വിമര്‍ശിച്ചിരുന്നു.
Story Highlights : Rahul Mamkoottathil supports P V anvar’s allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here