Advertisement

ഹസൻ നസ്‌റല്ലയുടെ മരണവാർത്ത കേട്ട് തത്സമയ സംപ്രേക്ഷണത്തിനിടെ പൊട്ടിക്കരഞ്ഞ് ലെബനീസ് മാധ്യമപ്രവർത്തക

September 29, 2024
1 minute Read

ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയുടെ മരണവാർത്ത അറിഞ്ഞ് തത്സമയ പ്രക്ഷേപണത്തിനിടെ മാധ്യമപ്രവർത്തക പൊട്ടികരഞ്ഞു. അൽ-മയദീനിൽ ജോലി ചെയ്തിരുന്ന വാർത്ത അവതാരകയാണ് കരഞ്ഞത്.

ടൈം ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സൗത്ത് ലെബനൻ സ്വദേശിയായ പത്രപ്രവർത്തകയാണ് കരഞ്ഞുകൊണ്ട് പൊട്ടിതെറിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഐക്യരാഷ്ട്ര പൊതുസഭയിൽ അടുത്തിടെ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് വിശദീകരിക്കുന്നതിനിടയിലാണ് മരണവാർത്ത പുറത്ത് വന്നത്.

ശനിയാഴ്ച ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടത്. ഹിസ്ബുള്ളയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ഒരു മരണം അധികൃതർ സ്ഥിരീകരിച്ചു. 50 പേർക്ക് പരുക്കേറ്റു.

Story Highlights : lebanese journalist cry hassan nasrallahs death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top