Advertisement

രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ട്രൈക്ക് എത്തുന്നു; ബാഡ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ചു

September 30, 2024
2 minutes Read

രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ബാഡ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്റ്റാർട്ട് അപ്പ് കമ്പനിയാണ് വാഹനം രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. റേസ് കാറ് പോലെയോ സൂപ്പർ ബൈക്ക് പോലെയോ ആണ് ട്രൈക്കുകൾ കാണാൻ. ഓട്ടോറിക്ഷയെ പോലെ മൂന്ന് വീലുകൾ മാത്രമാണ് ട്രൈക്കുകൾക്കുള്ളത്. എന്നാൽ ഓട്ടോയേക്കാൾ വ്യത്യസ്തവുമാണ്.

ഓട്ടോറിക്ഷയിൽ ഒരു വീൽ മുന്നിലും രണ്ട് വീലുകൾ പിന്നിലുമാണ് കൊടുത്തിരിക്കുന്നതെങ്കിൽ ബാഡ് ബോയ് ട്രൈക്കിന് മുൻവശത്ത് രണ്ട് വീലുകളും പിന്നിൽ ഒന്നുമാണ് നൽകിയിരിക്കുന്നത്. ബൈക്കുകളുടെയുംന കാറുകളുടെയും സവിശേഷതകളും സംയോജിപ്പിച്ചതാണ് ട്രൈക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. നിലവിൽ ഒരു പ്രോട്ടോടൈപ്പായാണ് പരിചയപ്പെടുത്തിയിരിക്കുന്നതെങ്കിലും അധികം വൈകാതെ ബാഡ് ബോയ് യാഥാർഥ്യമാവുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ട്രൈക്ക് വിപണിയിലെത്തുമ്പോൾ 15 ലക്ഷം രൂപ മുതലായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. മുൻവശത്ത് ഇൻ്റർഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളോട് കൂടിയ ഒരു സുഗമമായ ഹെഡ്‌ലാമ്പ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഡ്യുവൽ ടോൺ കളർ ഫിനിഷിങ് എത്തുമ്പോൾ നിരത്തുകളിൽ ബാഡ് ബോയ് കൗതുകമായിരിക്കും. പൂർണമായും യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് ബാഡ് ബോയ് ട്രൈക്കിന്റെ രൂപകല്പന. ബാഡ് ബോയ് പ്രോട്ടോടൈപ്പിൽ ഒരു ഇലക്ട്രിക് പവർട്രെയിനാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിനാൽ 4.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

രണ്ട് മോഡുകളിലാണ് ഈ ഇലക്ട്രിക് ട്രൈക്ക് നിരത്തിൽ ചീറി പായുക. അതിൽ ഒന്ന് റിലാക്‌സ്ഡ് ക്രൂയിസിങ്ങിനും മറ്റൊന്ന് അഡ്രിനാലിൻ-റഷിംഗിനും വേണ്ടിയാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. സിംഗിൾ ചാർജിൽ ഏകദേശം 400 കിലോമീറ്റർ റേഞ്ച് വരെ നൽകുമെന്നാണ് റിപ്പോർട്ട്. ബാറ്ററി ചാർജാവാൻ ഏകദേശം 7 മുതൽ 8 മണിക്കൂർ സമയം വരെ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹ​നത്തിന്റെ ബാറ്ററി സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല.

Story Highlights : Bad Boy electric trike unveiled in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top