ഇനി ബിഗ് സ്ക്രീനിലും അൻവർ; പൃഥ്വിരാജ് ചിത്രം 14 വർഷത്തിന് ശേഷം റീ റിലീസ്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം അൻവർ റീ റിലീസിനെത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. തന്റെ സിനിമ ജീവിതത്തിലെ 25 ആം വർഷത്തിലേക്കു കൂടി കടക്കുകയാണ് പൃഥ്വിരാജ്.
മോളിവുഡ് ബോക്സ് ഓഫീസിലെ തന്നെ കളക്ഷൻ റെക്കോർഡുകൾ മാറ്റി കുറിച്ച ചിത്രത്തിലെ ഗാനങ്ങളും അമൽ നീരദിന്റെ മേക്കിങ്ങും യുവാക്കൾക്കിടയിലും ക്യാമ്പസുകളിലും തരംഗമായി മാറിയിരുന്നു. ഡോൾബി അറ്റ്മോസ് ഫോർ കെയിലാണ് ചിത്രം വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തുന്നത്. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ഈ ചിത്രം ആദ്യം റിലീസ് ചെയ്തത് 2010 ലാണ്.
സാഹിത്യകാരനായ ഉണ്ണി ആർ, അമൽ നീരദ് എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസെഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനോൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
Story Highlights : prithviraj sukumaran amal neerad film anwar re release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here