Advertisement

കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, പി ശശിക്കെതിരെ കെ സുധാകരൻ

October 2, 2024
1 minute Read

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി ശശി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, പി ശശിക്കെതിരെ സിപിഐഎം നടപടി എടുത്തിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.അതിനാൽ തന്നെ പിവി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാവാനാണ് സാധ്യത.

പി ശശിയുടെ ചരിത്രം പരിശോധിക്കുമ്പോൾ അത് ശരിയാകാനാണ് സാധ്യതെന്നും കെ സുധാകരൻ ആരോപിച്ചു. ഓഫീസിൽ വരുന്ന സ്ത്രീകളോട് അശ്ലീലം പറയുന്നെന്നും നമ്പർ വാങ്ങുന്നെന്നുമാണ് പറഞ്ഞത്.ബിജെപിയുടെ തണലിൽ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെ തൊടാനും പേടിയാണ് തൊട്ടില്ലെങ്കിലും പേടിയാണ്.

സിപിഐഎം തകർന്ന് തരിപ്പണമാവുകയാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ ഫലം നോക്കിയാൽ മതി കെ സുധാകരൻ പറഞ്ഞു. എനിക്ക് ഒന്നരലക്ഷം വോട്ട് കിട്ടി. സിപിഐഎമ്മിൽ നിന്ന് കിട്ടിയ വോട്ടും അതിലുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

Story Highlights : K Sudhakaran Against p sasi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top