Advertisement

അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിയും; എംപിക്ക്‌ അനുവദിച്ച ബംഗ്ലാവിലേക്ക് മാറും

October 3, 2024
1 minute Read

അരവിന്ദ് കെജ്രിവാൾ വെള്ളിയാഴ്ച ഔദ്യോഗിക വസതി ഒഴിയും. മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞ് എംപിക്ക്‌ അനുവദിച്ച ബംഗ്ലാവിലേക്ക് ആകും മാറുക. ഫിറോസ്ഷാ റോഡിലുള്ള പഞ്ചാബ് രാജ്യസഭാ എംപി അശോക് മിത്തലിൻ്റെ വസതിയിലേക്കാണ് മാറുക. മുഖ്യമന്ത്രി സ്ഥാനം രാജി വച്ച സാഹചര്യത്തിലാണ് വസതി മാറുന്നത്.

ദേശീയ പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ കെജ്രിവാളിന് വസതി അനുവദിക്കണമെന്ന് ആംആദ്മി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് കെജരിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. നവരാത്രി ഉത്സവ വേളയിൽ ഔദ്യോഗിക വസതി ഒഴിയുമെന്ന് ഡൽഹിയിൽ സംഘടിപ്പിച്ച ജനതാ കി അദാലത്തിൽ കെജ്രിവാൾ അറിയിച്ചിരുന്നു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമാണ് ഇനിയുള്ളത്. അതിനാൽ മണ്ഡലത്തിൽ തന്നെ കെജരിവാൾ താമസിക്കുന്നതു ഗുണം ചെയ്യുമെന്നാണ് ആംആദ്മി പാർട്ടി കണക്കൂകുട്ടുന്നത്. എഎപി എംഎൽഎമാരും കൗൺസിലർമാരും തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടെ നിരവധിപ്പേർ മുൻ മുഖ്യമന്ത്രിക്ക് താമസ സൗകര്യം വാഗ്ദാനം രം​ഗത്തെത്തിയിരുന്നു.

Story Highlights : Arvind Kejriwal to vacate Delhi CM residence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top