Advertisement

അഫ്ഗാൻ താരം റാഷിദ് ഖാന്‍ വിവാഹിതനായി; സുരക്ഷയൊരുക്കി തോക്കുധാരികള്‍

October 4, 2024
2 minutes Read

അഫ്ഗാനിസ്ഥാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ വിവാഹിതനായി. റാഷിദിന്‍റെയും മറ്റ് മൂന്ന് സഹോദരന്മാരുടേയും വിവാഹവും ഒരുമിച്ചാണ് നടന്നത്. അഫ്ഗാന്‍ തലസ്ഥാനമായ കാബുളിലായിരുന്നു വിവാഹാഘോഷങ്ങള്‍.

കാബൂളിലെ വിവാഹ വേദിയുടേയും ആഘോഷങ്ങളുടേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. റാഷിദിന്‍റെ വിവാഹവേദിക്ക് സുരക്ഷയൊരുക്കുന്ന തോക്കുധാരികളുടെ ദൃശ്യങ്ങളും പുറത്തുവന്നു. കാബൂളിലെ ഇംപീരിയല്‍ കോണ്ടിനെന്‍റല്‍ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകള്‍‍.

അഫ്ഗാന്‍ ക്രിക്കറ്റ് ടീമിലെ റാഷിദിന്‍റെ സഹതാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തി. അഫ്ഗാനിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ റാഷിദ് ഖാന് ആശംസ നേര്‍ന്നു. വധുവിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അഫ്ഗാന്‍ ലോകകപ്പ് നേടിയതിന് ശേഷം മാത്രമാണ് താന്‍ വിവാഹിതനാവുക എന്ന് റാഷിദ് ഖാന്‍ മുമ്പൊരിക്കൽ പ്രഖ്യാപിച്ചത് വലിയ വാര്‍ത്തായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആസാദി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം.

Story Highlights : Rashid khan gets married

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top