സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു; എം സി റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്

സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്ത് ആയിരുന്നു അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിതയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. (serial actress’s car hit 2 vehicles in Pathanamthitta)
നടി മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷം നടിക്കെതിരെ പോലീസ് കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
Read Also: ‘വേട്ടയാടുന്നു’; സൈബർ ആക്രമണത്തിൽ വിശദമായ അന്വേഷണം വേണം, പരാതി നൽകി അർജുന്റെ കുടുംബം
നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
Story Highlights : serial actress’s car hit 2 vehicles in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here