Advertisement

എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന പരാതി; അന്‍വറിനെതിരെ ഗുരുതര വകുപ്പ് ചുമത്തി എഫ്‌ഐആര്‍

October 5, 2024
3 minutes Read
Alleged leak of SOG's secrets An FIR has been filed against Anvar

കേരളത്തിന്റെ തന്ത്ര പ്രധാനസേന എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയത്തിന് പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ഗുരുതര വകുപ്പ് ചുമത്തി എഫ്‌ഐആര്‍. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനം എന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. ജാമ്യമില്ലാത്ത വകുപ്പ് ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്. (Alleged leak of SOG’s secrets An FIR has been filed against Anvar)

കേരള പൊലീസിന്റെ തന്ത്രപ്രധാന സേനയാണ് സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് അഥവാ എസ്ഒജി. അന്‍വര്‍ എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നോക്കിയെന്ന് കമാന്റന്റ് ഫെറാഷ് മുഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി പൊലീസാണ് എംഎല്‍എക്കെതിരെ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.

Read Also: ഒരൊറ്റ ഇന്‍സ്റ്റ പോസ്റ്റില്‍ മൊറാറ്റയുടെ സമാധാനജീവിതം തകര്‍ത്ത് ഇറ്റാലിയന്‍ മേയര്‍

ക്രിമിനല്‍ ഗൂഢാലോചന, ഐ ടി ആക്ടിലെ 43,66 വകുപ്പുകള്‍ ഔദ്യോഗിക രഹസ്യ നിയമത്തിലെ അഞ്ചാം വകുപ്പ് എന്നിവയാണ് അന്‍വറിനെതിരെ ചുമത്തിയിരിക്കുന്നത്. മുന്‍ ഫോണ്‍ ചോര്‍ത്തലില്‍ കേസെടുത്തപ്പോള്‍ കേസെടുക്കട്ടേ നോക്കാമെന്നായിരുന്നു പി വി അന്‍വറിന്റെ മറുപടി. പുതിയ കേസുമായി ബന്ധപ്പെട്ട് അന്‍വര്‍ പ്രതികരിച്ചിട്ടില്ല.

Story Highlights : Alleged leak of SOG’s secrets An FIR has been filed against Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top