‘ഹരിയാനയിലും ജമ്മു കശ്മീരിലും കോൺഗ്രസ് അധികാരത്തിലേറും’: പവൻ ഖേര

കോൺഗ്രസ് ആത്മവിശ്വാസത്തിലാണെന്നും അതിനു വേണ്ടിയുള്ള പ്രയത്നങ്ങൾ ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര. ഹരിയാനയിലും ജമ്മു കാശ്മീരിലും കോൺഗ്രസ് അധികാരത്തിലേറും. ജനങ്ങൾ തങ്ങൾക്ക് വോട്ട് നൽകുമെന്ന് ഉറപ്പുണ്ടെന്നും പവൻ ഖേരയുടെ പ്രതികരിച്ചു. ജമ്മു കശ്മീരിലേക്ക് കോൺഗ്രസ് പ്രവർത്തകരെത്തി. ചരൺജിത്ത് സിംഗ് ഛന്നിയും മുകേഷ് അഗ്നിഹോത്രയും കശ്മീരിലേക്ക്.
ബാലറ്റിലൂടെ മറുപടി പറഞ്ഞ് ജമ്മു കശ്മീർ ജനത. ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള തീരുമാനം അടക്കമുള്ള ബിജെപി നിലപാടുകൾക്കെതിരെ ജമ്മു കശ്മീർജനത വോട്ടു ചെയ്തുവെന്ന സൂചനകളാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജമ്മു കശ്മീരിൽ നിന്നും പുറത്ത് വരുന്നത്.
ജമ്മു കശ്മീരിൽ ലീഡ് നിലയിൽ 50 സീറ്റ് മറികടന്ന് നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം.ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം ലീഡ് നിലയിൽ കേവല ഭൂരിപക്ഷത്തിലേയ്ക്ക്. ജമ്മു കശ്മീരിലെ കക്ഷി നില നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം- 50 ബിജെപി 23 പിഡിപി-04
ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. 90 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിനാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍തിരഞ്ഞെടുപ്പ് നടന്നത്. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
Story Highlights : Pawan Khera about Hariyana Elections 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here