പിടിതരാതെ കുതിച്ചൊടുവില്‍ കൂപ്പുകുത്തി താഴേക്ക്; സ്വര്‍ണവിലയില്‍ ഇന്ന് 560 രൂപയുടെ ഇടിവ്

ഈ മാസം കുതിച്ചുയര്‍വന്നിരുന്ന സ്വര്‍ണവില ഇന്ന് കൂപ്പുകുത്തി. പവന് 560 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 70 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7030 രൂപ എന്ന നിലയിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. (gold price kerala october 09)
ഈ മാസം തുടങ്ങിയത് മുതല്‍ കുതിപ്പിലായിരുന്നു സ്വര്‍ണം. പല തവണ സ്വന്തം റെക്കോഡ് തിരുത്തി മുന്നേറിയ സ്വര്‍ണക്കുതിപ്പിന് തത്കാലം ഒരു ബ്രേക്ക് വന്നിരിക്കുകയാണ്. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് രാജ്യത്തും സ്വര്‍ണ വില കുറയാന്‍ കാരണം. ഔണ്‍സിന് 2,604 ലേക്ക് രാജ്യാന്തര വില കുറഞ്ഞിരുന്നു. എന്നാല്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വരാത്തതും ഒരു തവണ കൂടി നിരക്ക് കുറയ്ക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമെന്നതും വീണ്ടും സ്വര്‍ണവില കൂടാനിടയാക്കുമെന്നാണ് സൂചന.
പണിക്കൂലിയും ജി എസ് ടിയും ചേര്‍ത്ത് 60,000ത്തിന് മുകളില്‍ നല്‍കിയാലേ ഒരു പവന്‍ സ്വര്‍ണം ആഭരണ രൂപത്തില്‍ ലഭിക്കൂ . വില ഉയരങ്ങളില്‍ നില്‍ക്കുന്‌പോള്‍ ഇടയ്ക്കിടെയുണ്ടാകുന്ന ലാഭമെടുപ്പും വില കുറയാന്‍ കാരണമാകുന്നുണ്ട്.
Story Highlights : gold price kerala october 09
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here