നിയമസഭാ മാർച്ചിനെത്തിയ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ അരിതാ ബാബുവിന്റെ മാല മോഷണം പോയതായി പരാതി. സ്വർണം നഷ്ടമായതിൽ കന്റോൻന്മെന്റ് പൊലീസിൽ പരാതി നൽകി.
പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് ആദ്യഘട്ടത്തില്‍ സമാധാനപരമായിരുന്നു. നേതാക്കളുടെ പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ജല പീരങ്കി പലതവണ പ്രയോഗിച്ചു.
രണ്ടാമത്തെ ജലപീരങ്കി എത്തിച്ച് വെള്ളം ചീറ്റിയിട്ടും പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞു പോയില്ല. കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ എറിഞ്ഞു. ഇതോടെയാണ് പൊലീസ് നാല് തവണ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച അരിത ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Story Highlights : youth congress leader aritha babus gold stolen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here