‘പാവപ്പെട്ടവരെ സഹായിക്കണം, മകളുടെ വിവാഹം നടത്തണം’; അൽത്താഫ് 24 നോട്

ഓണം ബമ്പർ അടിച്ചതിൽ അതിയായ സന്തോഷമെന്ന് അൽത്താഫ് 24 നോട്. പുതിയ വീട് നിർമ്മിക്കണം. മകളുടെ വിവാഹം നല്ല രീതിയിൽ നടത്തണം. സാധിക്കുമെങ്കിൽ പാവപ്പെട്ടവരെ സഹായിക്കണം. 15 വർഷമായി ലോട്ടറി എടുക്കുന്നു ഇതുവരെ ഒന്നും അടിച്ചിട്ടില്ലെന്നും അൽത്താഫിന്റെ കുടുംബം പറഞ്ഞു.
ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഫലം ബുധനാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. അപ്പോൾ മുതൽ മലയാളി അന്വേഷിക്കുകയാണ് 25 കോടിയുടെ ആ ഭാഗ്യശാലിയെ. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ആ ഭാഗ്യവാനെ ഇന്ന് കണ്ടെത്തി.
കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ അടിച്ചെടുത്ത ആ ഭാഗ്യവാൻ. TG 434222 (WAYANADU) എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കർണാടകയിൽ മെക്കാനിക്ക് ആയി ജോലി ചെയ്യുകയാണ് അൽത്താഫ്. അതേസമയം ലോട്ടറി വകുപ്പ് തിരുവോണം ബമ്പർ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
തിരുവനന്തപുരം ഗോർക്കിഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഈ വർഷം ഒന്നാം സമ്മാനമായ 25 കോടി വിറ്റത് മണ്ണിടിച്ചിൽ ദുരിതം വിതച്ച വയനാട് ജില്ലയിലാണ്. എസ് ജെ ലക്കി സെന്റർ പനമരം ഹോൾസെയിൽ കൊടുത്ത ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വയനാട്ടിലെ എസ് ജെ ലക്കി സെന്ററിൽ ജിനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ആദ്യ സമ്മാനം നേടിയത്.
Story Highlights : Thiruvonam Bumper 2024 winner althaf karnataka native
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here