‘രക്ഷയില്ല’ ; രജനീകാന്തിന്റെ ‘വേട്ടയ്യന്’ വ്യാജപതിപ്പ്

റിലീസിന് പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലൂടെയാണ് വ്യാജപതിപ്പ് ഇറങ്ങിയത്. ആരാധകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‌ത വേട്ടയ്യൻ. അവധി ദിവസം കണക്കിലെടുത്ത് ചിത്രത്തിന്റെ കളക്ഷനിൽ കാര്യമായ കുതിപ്പ് പ്രതീക്ഷിച്ചിരിയ്ക്കുമ്പോഴാണ് ഈ തിരിച്ചടി.
ആദ്യദിനത്തിൽ തന്നെ കേരളത്തില്‍ നിന്നും 4 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 67 കോടി രൂപയോളം ചിത്രം സ്വന്തമാക്കി. സാക് നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നു മാത്രം 31 കോടി രൂപ വേട്ടയ്യന്‍ സ്വന്തമാക്കിയിട്ടുണ്ട്. വിവിധ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 31 കോടി രൂപയോളം ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.
Read Also: ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും
അതേസമയം, ചിത്രത്തിലെ ‘മനസ്സിലായോ’ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡ് സൃഷ്ടിച്ചിരുന്നു. രജനീകാന്തിനൊപ്പം ചിത്രത്തിൽ മഞ്‍ജു വാര്യര്‍, അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.
Story Highlights : Fake version of Rajinikanth’s ‘Vettaiyan’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here