Advertisement

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; കെ മുരളീധരൻ മത്സരിക്കണമെന്ന് മുതിർന്ന നേതാക്കൾ

October 11, 2024
2 minutes Read

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരൻ മത്സരിക്കണമെന്ന് മുതിർന്ന നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിൽ എത്തിയാൽ ഒരു വിഭാഗം ഇടഞ്ഞേക്കുമെന്ന് ആശങ്ക. മുരളിയും മത്സരിക്കാൻ അതൃപ്തി പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് നീക്കം. മുരളിയെത്തിയാൽ ഗ്രൂപ്പ്‌ മറന്ന് പ്രവർത്തിക്കുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് നീക്കം.

അതിനിടെ ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോളെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഐഎമ്മിൽ ആലോചന.ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗമാണ് ബിനുമോൾ. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമാണ്. അന്തരിച്ച സിപിഐഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ്.

അതേസമയം പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനായി ആവശ്യമുന്നയിച്ച് ജില്ലയിലെ മുതിർന്ന നേതാക്കൾ. ശോഭ മത്സരിച്ചാൽ ബിജെപിക്ക്‌ നിയമസഭയിൽ ഒരു അംഗത്തെ കിട്ടുമെന്ന് ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ട്വന്റി ഫോറിനോട് പറഞ്ഞു. ശോഭ മത്സരിച്ചാൽ സിപിഐഎമ്മിന് കെട്ടിവെച്ച പൈസ പോലും കിട്ടില്ല. ബിജെപിയുടെ വോട്ട് കൊയ്യുന്ന റിസേർവ് ബാങ്ക് ആണ് ശോഭ സുരേന്ദ്രൻ. പാർട്ടിയിൽ സ്ഥാനാർഥി നിർണ്ണായത്തെ സംബന്ധിച്ച് തർക്കങ്ങൾ ഇല്ലെന്നും എൻ ശിവരാജൻ ട്വന്റി ഫോറിനോട് പറഞ്ഞു.

Story Highlights : Senior leaders want K Muraleedharan contest in palakkad by election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top