സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട,കോട്ടയം, എറണാകുളം,ഇടുക്കി, പാലക്കാട് ഒഴികെയുള്ള ഒൻപത് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.വിവിധ ഇടങ്ങളിൽ പെയ്ത ശക്തമായ മഴയിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.വിനോദസഞ്ചാര മേഖലയായ തിരുവനന്തപുരം വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞു താണു. ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന് വിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് കുന്നിടിച്ചിലിന്റെ കാരണമെന്ന് നാട്ടുകാരുടെ ആരോപണം. മേഖലയിൽ അപകടമൊഴിവാക്കാൻ താൽക്കാലിക വിലക്കേർപ്പെടുത്തി.
Read Also: വയനാട് തുരങ്കപാത നശീകരണ പദ്ധതി,സർക്കാർ പിന്മാറണം; മേധ പട്കർ
ഇടുക്കി പെരുന്താനത്ത് മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കൊട്ടാരക്കര ഡിണ്ടിഗൽ ദേശീയപാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. തിരുവനന്തപുരം കള്ളിക്കാട് കാളിപാറയ്ക്ക് സമീപം ജല അതോറിറ്റിയുടെ മതിൽ തകർന്ന് അടുത്ത വീട്ടിലേക്ക് പതിച്ചു. കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
ശക്തമായ മഴയിൽ പാച്ചല്ലൂരിൽ വീട് ഇടിഞ്ഞു വീണു. വട്ടപ്പാറ സ്വദേശി ഷിബുവിന്റെ വീടിന്റെ ഒരു ഭാഗമാണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന ഷിബുവിന്റെ ഭാര്യ വസന്തകുമാരിക്ക് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന മക്കൾക്കും ബന്ധുവും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
Story Highlights : Rain alert in 9 districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here