Advertisement

‘ഇതാണ് കോണ്‍ഗ്രസിന്റെയും ദല്ലാള്‍ മാധ്യമങ്ങളുടേയും ഡീല്‍ ഓര്‍ നോ ഡീല്‍’: വീണ വിജയന്റെ മൊഴിയെടുത്തതില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍

October 13, 2024
2 minutes Read
k surendran

എസ്എഫ്‌ഐഒ വീണ വിജയന്റെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മൊഴിയെടുത്തില്ലെങ്കില്‍ Deal. മൊഴിയെടുത്താലും Deal. ഇതാണ് കോണ്‍ഗ്രസ്സിന്റെയും കോണ്‍ഗ്രസ്സിന്റെ ദല്ലാള്‍ മാധ്യമങ്ങളുടേയും Deal Or No Deal എന്നാണ് വിമര്‍ശനം.

ബുധനാഴ്ചയാണ് വീണ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇത് രണ്ടാം തവണയാണ് വീണയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

എസ്എഫ്ഐഒ അന്വേഷണം ഈ മാസം അവസാനിരിക്കെയാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. 8 മാസമായിരുന്നു അന്വേഷണത്തിന്റെ സമയപരിധി. അന്വേഷണ റിപ്പോര്‍ട്ട് ഭാഗികമായി തയ്യാറായതായാണ് സൂചന. എസ് എഫ് ഐ ഒ അന്വേഷണം നിയമവിരുദ്ധമാണെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയിലുണ്ട്. ഇതില്‍ തീരുമാനമാകും വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. നവംബര്‍ 12 വരെയാണ് സ്റ്റേ. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ അന്വേഷണത്തിലെ കണ്ടത്തലുകള്‍ എസ്എഫ്‌ഐഒ കോടതിയെ അറിയിക്കും.

Story Highlights : K Surendran about questioning of Veena Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top