Advertisement

‘മദ്രസകള്‍ക്കെതിരെയുള്ള നീക്കം മൗലികാവകാശ ലംഘനം’: അബ്ദു സമ്മദ് പൂക്കോട്ടൂര്‍

October 13, 2024
2 minutes Read
samasta

മദ്രസകള്‍ക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കത്തില്‍ പ്രതികരണവുമായി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമ്മദ് പൂക്കോട്ടൂര്‍. മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന നിര്‍ദ്ദേശം കേരളത്തെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഒരു സഹായവും ഇവിടുത്തെ മദ്രസകള്‍ക്കില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.

മതം അനുഷ്ഠിക്കാന്‍ ഇന്ത്യയില്‍ അവകാശം ഉണ്ട്. അനുഷ്ഠിക്കാന്‍ അത് പഠിക്കണം, അതിനാണ് സ്ഥാപനങ്ങള്‍. ഇത് മൗലികാവകാശ ലംഘനമാണ്.
കുറവുകള്‍ ഉണ്ടെങ്കില്‍ നികത്തണം, അടച്ചുപൂട്ടലല്ല വേണ്ടത്. നടപടി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകും – അദ്ദേഹം വ്യക്തമാക്കി.

Read Also: ‘രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണം’; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ

ഭാവിയില്‍ കേരളത്തിലെ മദ്രസകളെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും ജനാധിപത്യരീതിയില്‍ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എം.പി മാര്‍ പാര്‍ലമെന്റില്‍ ഇതിനെതിരെ സംസാരിക്കണമെന്നും ഭാവിയില്‍ മറ്റ് സമുദായങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : The NCPCR recommended closing madrasa boards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top