Advertisement

മദ്യലഹരിയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; നടൻ ബൈജു സന്തോഷിനെതിരെ കേസ്

October 14, 2024
1 minute Read

മദ്യലഹരിയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചതിന് നടൻ ബൈജു സന്തോഷിനെതിരെ കേസ്. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവം. മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ചായിരുന്നു അപകടം ഉണ്ടായത്.

സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം വളരെ മോശമായി പെരുമാറിയെന്നാണ് സ്‌കൂട്ടർ യാത്രികൻ പരാതിയിൽ പറയുന്നു. വണ്ടിയാകുമ്പോൾ തട്ടുകയും മുട്ടുകയും ചെയ്യും അതിനിപ്പോൾ എന്താണെന്നായിരുന്നു ബൈജു പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരോടായിരുന്നു നടന്റെ പ്രതികരണം. കൂടാതെ കയർക്കുകയും ചെയ്തു. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി കേസെടുത്തെങ്കിലും ബൈജു പൊലീസുകാരോട് സഹകരിച്ചില്ല.

Read Also: നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ രക്ത സാമ്പിൾ നൽകാനും നടൻ വിസമ്മതിച്ചു. ഡോക്ടറെ അസഭ്യം പറഞ്ഞതായും പറയുന്നു. ഇതിന് ശേഷം മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നെന്നും ബൈജു തയാറാകാത്തതിനാൽ വൈദ്യ പരിശോധന നടത്താൻ കഴിഞ്ഞില്ലെന്ന് ഡോക്ടർ പൊലീസിന് റിപ്പോർട്ട് നൽകി.

Story Highlights : Case against actor Baiju Santosh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top