Advertisement

‘കത്ത് കിട്ടി, മുഖ്യമന്ത്രിക്കൊന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ ഏറെ സന്തോഷം’: പ്രതികരിച്ച് ഗവര്‍ണര്‍

October 14, 2024
2 minutes Read
governor

മുഖ്യമന്ത്രിയുടെ രണ്ടാമതമത്തെ കത്ത് ലഭിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്ക് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി ആര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണോ ഹിന്ദു പറഞ്ഞതാണോ ശരിയെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഹിന്ദുവിനെതിരെ നിയമ നടപടി സ്വീകരിക്കാത്തതെന്തെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. മുഖ്യമന്ത്രിക്കൊന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ തനിക്ക് ഏറെ സന്തോഷം എന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തിനെതിരായ കുറ്റകൃത്യം ഗുരുതരമായതെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. എല്ലാ കാര്യങ്ങളും നിയമപരമായും ഭരണഘടനപരവുമായാണ് നിര്‍വഹിക്കേണ്ടത് എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘ഒന്നും തന്നെ മറയ്ക്കാനില്ല’; മലപ്പുറം പരാമര്‍ശത്തില്‍ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശത്തിലുള്‍പ്പെടെ ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമാണ് മുഖ്യമന്ത്രി രണ്ടാമതും കത്തയച്ചത്.
തനിക്ക് ഒന്നും മറയ്ക്കാനില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ വൈകിയെന്ന ഗവര്‍ണറുടെ ആരോപണം മുഖ്യമന്ത്രി പൂര്‍ണമായും തള്ളി. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകുന്നത് ഓര്‍മ്മപ്പെടുത്തിയാണ് മുഖ്യമന്ത്രി കത്തയച്ചത്.

Story Highlights : governor Arif Mohammed Khan about cm’s letter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top