ADM നവീൻ ബാബുവിന്റെ മരണം: ‘യോഗത്തിലെ വിമർശനം സദുദേശത്തോടെ’; പി പി ദിവ്യയെ ന്യായീകരിച്ച് CPIM

എഡിഎം കെ നവീൻബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച് സിപിഐഎം കണ്ണൂർ ജില്ലാ നേതൃത്വം. പി പി ദിവ്യ പറഞ്ഞ കാര്യങ്ങൾ അഴിമതിക്കെതിരായ സദുദേശപരമായ വിമർശനം മാത്രമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.(ADM Naveen Babu Death CPIM defends PP Divya)
എന്നാൽ യാത്രയയപ്പ് യോഗത്തിൽ നടത്തിയ പരമാർശം ഒഴിവാക്കേണ്ടതായിരുന്നു എന്നുമാണ് സിപിഐഎം നേതൃത്വത്തിന്റെ വിശദീകരണം. ഉയർന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. എഡിഎം കെ നവീൻബാബുവിന്റെ മരണം ദൗർഭാഗ്യകരമെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഒരു പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു അഴിമതി നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇന്നലെ പി പി ദിവ്യയുടെ വിമർശനം.
Story Highlights : ADM Naveen Babu Death CPIM defends PP Divya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here