എഐസിസി അംഗമായ എന്‍കെ സുധീര്‍ ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി

എഐസിസി അംഗമായ എന്‍കെ സുധീര്‍ ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ഥിയാകും. എഐസിസിയില്‍ നാളെ രാജി സമര്‍പ്പിക്കുമെന്ന് സുധീര്‍ 24 നോട് പറഞ്ഞു. ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, അവസാന നിമിഷം ഉറപ്പ് ഇല്ലാതായി. ചേലക്കരയില്‍ വിജയം ഉറപ്പെന്നും എന്‍ കെ സുധീര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കൊപ്പമെന്നും സുധീര്‍ പറഞ്ഞു.
നേരത്തെ, സരിനെ ഒപ്പം ചേര്‍ക്കാനുള്ള ശ്രമം അന്‍വര്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി സരിനുമായി തിരുവലുവാമലയില്‍ വച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍ സരില്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്. ഒപ്പം ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സരിന്‍ സമ്മതം മൂളുകയും ചെയ്തു. പിന്നാലെയാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ കൂടിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്ത് വരുന്നത്.
നാളെ രാവിലെ 10 മണിക്ക് പാലക്കാട് കെ. പി. എം. ഹോട്ടലില്‍ വെച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര, പാലക്കാട് നിയോജക മണ്ഡലങ്ങളിലെ DMK പിന്‍തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതാണെന്ന് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights : AICC member NK Sudheer to contest election in Chelakkara for DMK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here