മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപി കോടതിയിൽ ഹാജരായി

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ, കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലിലാണ് സുരേഷ് ഗോപി ഹാജരായത്. ജാമ്യ നടപടികൾ പൂർത്തിയാക്കിയ കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ജനുവരി 17 ലേക്ക് മാറ്റി. കേസ് നിലനിൽക്കില്ലെന്നും കുറ്റപത്രം റദ്ധാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ വ്യക്തമാക്കി.
Read Also: കാസർഗോഡ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം; രക്ഷാപ്രവർത്തനം തുടരുന്നു
കഴിഞ്ഞ വർഷം ഒക്ടോബർ 27 നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു പരാതി. കേസെടുത്ത നടക്കാവ് പൊലീസ് IPC 354 വകുപ്പ് ചേർത്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിൽ സമൂഹമാധ്യമത്തിലൂടെ സുരേഷ് ഗോപി ക്ഷമാപണം നടത്തിയിരുന്നു.
Story Highlights : The case of insulting the journalist; Suresh Gopi appeared in the court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here