Advertisement

നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യർ

October 17, 2024
2 minutes Read
divya

തന്റെ പഴയ സഹപ്രവർത്തകൻ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ വിതുമ്പൽ അടക്കാൻ കഴിയാതെ വിഴിഞ്ഞം സീപോർട്ട് എംഡി ദിവ്യ എസ് അയ്യർ ഐഎഎസ്. പത്തനംതിട്ട കലക്ടറേറ്റിൽ നവീനിന്റെ മൃതദേഹം പൊതുദർശനത്തിനെത്തിച്ചപ്പോൾ സഹപ്രവർത്തകരും നാടും ഒരേ സമയം ദുഃഖത്തിലാണ്ടു പോയിരുന്നു. അങ്ങേയറ്റം വൈകാരികമായി സഹപ്രവർത്തകനോട് അടുപ്പം സൂക്ഷിക്കുന്ന കുറെയധികം ആളുകൾ അവസാനമായി നവീൻ ബാബുവിനെക്കാണാൻ കലക്ടറേറ്റിൽ എത്തി ഒരു അപൂർവ്വ വിടവാങ്ങലിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്.

മുപ്പതുവർഷത്തോളം സർവീസിലിരിക്കെ ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങളോ ഒന്നും തന്നെ അദ്ദേഹത്തിന്റെ മാതൃ വകുപ്പായ റവന്യു വകുപ്പിനില്ല. അദ്ദേഹത്തിന്റെ സർവീസ് റെക്കോർഡ്സിൽ ഒരു കറുത്ത മഷിയുടെ പാടുപോലും വീണിട്ടില്ല എന്നുള്ളതിന് തെളിവായിരുന്നു പൊതുദര്ശന ചടങ്ങിൽ തടിച്ചുകൂടിയ ജനക്കൂട്ടം.

Read Also: ‘പ്രിയപ്പെട്ട നവീൻ, ഇതിലും മികച്ച ഒരു യാത്രയയപ്പ് നിങ്ങള്‍ അര്‍ഹിച്ചിരുന്നു’; വൈകാരിക കുറിപ്പുമായി പി.ബി നൂഹ്

ഒരു സഹപ്രവർത്തകൻ എന്നതിലുമപ്പുറം നവീനുമായി ഒരാത്മബന്ധം പുലർത്തിയിരുന്നു ദിവ്യ. എപ്പോഴും ഒരു ചെറു പുഞ്ചിരിയോടെയാണ് എല്ലാവരെയും കാണുക. ഏത് സമയത്തും എന്ത് കാര്യത്തിന് വിളിച്ചാലും സഹായവുമായി ഓടിയെത്തുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു നവീൻ എന്ന് ദിവ്യ ഓർക്കുന്നു. പത്തനംതിട്ടയിൽ തന്റെ കീഴിൽ തഹസിൽദാറായി പ്രവർത്തിച്ചിരുന്നയാളാണ് അദ്ദേഹം റാന്നിയിൽ തഹസിൽദാർ എന്ന നിലയിലുള്ള നവീനിന്റെ പ്രവർത്തനം എന്നും തങ്ങൾക്കൊരു ബലമായിരുന്നുവെന്നും ഈ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

നവീന്റെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി.സംസ്ക്കാരം വൈകിട്ടോടെയാണ് നടക്കുക.

സ്ഥലംമാറ്റം ലഭിച്ച് സ്വന്തംനാടായ പത്തനംതിട്ടയിൽ  അടുത്തദിവസം ചുമതലയിൽ പ്രവേശിക്കാനിരിക്കെയായിരുന്നു നവീനിന്റെ വിയോഗം. നാട്ടിലേക്ക് മടങ്ങാനിരുന്ന നവീൻ ബാബു, രാത്രിയോടെ ക്വാട്ടേഴ്സിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.  നവീൻബാബുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. 

Story Highlights : Divya S Iyer with naveen babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top