‘മത്സരിക്കാൻ ഗൗരവകരമായി ആലോചിച്ചിരുന്നു; മത്സരിക്കാൻ ശക്തമായ ആളുകൾ DMKക്ക് ഉണ്ട്’; പിവി അൻവർ

ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി ആലോചിച്ചിരുന്നതായി പിവി അൻവർ എംഎൽഎ. ഒരു എംഎൽഎ മതി എന്ന തീരുമാനത്തിലാണ് അിനാൽ മത്സരിക്കാനുള്ള തീരുമാനം മാറ്റിയെന്ന് പിവി അൻവർ പറഞ്ഞു. എല്ലാവരെയും കാണുന്നത് പോലെ ഡോ.പി സരിനെയും കണ്ടതെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
സിപിഐഎമ്മിനെ പരോക്ഷമായി പിവി അൻവർ പരഹസിച്ചു. ഈ നാട്ടിലെ പ്രബലരായ പാർട്ടി സ്ഥാനാർത്ഥി ഇല്ലാതെ ഓടി നടക്കുകയാണെന്നായിരുന്നു അൻവറിന്റെ പരിഹാസം. ഡിഎംകെയെ സംബന്ധിച്ച് ധാരാളം സ്ഥാനാർത്ഥികളെ കിട്ടും അതിനാൽ അഭ്യർത്ഥനയുമായി നടക്കേണ്ട കാര്യം ഇല്ലെന്ന് അൻവർ വ്യക്തമാക്കി. എന്നാൽ ചിലർ അമ്മി കൊത്താനുണ്ടോ എന്ന് ചോദിച്ച് നടക്കുന്നതപോലെയാണ് സ്ഥാനാർത്ഥികളെ തിരയുന്നതെന്നും എന്നാൽ ആ അവസ്ഥയൊന്നും ഡിഎംകെയ്്ക് ഉണ്ടായിട്ടില്ലെന്ന് അൻവർ പ്രതികരിച്ചു.
Read Also: ‘പി.സരിൻ പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം, പോകുന്നവർ പോകട്ടെ’; കെ.സുധാകരൻ
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ജനങ്ങളുടെ മനസിൽ ആരായിരുന്നു എന്ന് കാണാൻ കഴിയുമെന്ന് പിവി അൻവർ പറഞ്ഞു. ആരും കണക്ക് കൂട്ടുന്നതു പോലെയായിരിക്കില്ല ഉപതെരഞ്ഞെടുപ്പിൽ നടക്കുക. പാലക്കാടും ചേലക്കരയിലും നടക്കാൻ പോകുന്നത് കേരളം കാണാൻ പോകുന്നതേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകർ കഴിഞ്ഞ കുറേ കാലമായി രാഷ്ട്രീയ അടിത്തത്തിന് വിധേയരായി പ്രവർത്തിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇവരുടെ വികാരം ഈ തെരഞ്ഞെടുപ്പിൽ കാണും.
താൻ നൽകിയ പരാതിക്ക് കൃത്യമായി മറുപടി നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ജനങ്ങളെ പറ്റിക്കുകയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച വിഷയം താൻ ഉയർത്തിയ ആരോപണങ്ങൾ തന്നെയാകുമെന്ന് പിവി അൻവർ വ്യക്തമാക്കി.
Story Highlights : PV Anvar responds on by-elections candidates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here