Advertisement

‘ഷാർജയിൽ ‘ഈറൻ മേഘം’; മലയാളത്തിന്റെ നിത്യഹരിത ഗായകന്റെ സംഗീത ജീവിതം 40-ാം വർഷത്തിലേക്ക്

October 18, 2024
2 minutes Read

മലയാളത്തിന്റെ നിത്യഹരിത ഗായകൻ എം.ജി ശ്രീകുമാർ ഗാനസപര്യയുടെ 40-ാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ അത്യപൂർവമായ സംഗീതപരിപാടിയുമായി ഷാർജയിലെത്തുന്നു. നാലു പതിറ്റാണ്ടു കാലമായി മലയാള സിനിമ പിന്നണി ഗാനരംഗത്ത് നിറഞ്ഞു നിൽക്കുന്ന എം.ജി ശ്രീകുമാർ ‘ഈറൻ മേഘം’ എന്ന പേരിലാണ് സംഗീതാസ്വാദകർക്ക് അപൂർവ വിരുന്നൊരുക്കാനൊരുങ്ങുന്നത്. ഒക്ടോബർ 26ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പരിപാടി എം.ജി ശ്രീകുമാറിന്റെ ഇതുവരെയുള്ള സംഗീതസപര്യയുടെ നേർക്കാഴ്ച പകരുന്ന അപൂർവ സംഗീതവിരുന്നായിരിക്കും.

മലയാളികൾ ചുണ്ടിൽ മൂളി നടന്ന ഗൃഹാതുരത്വം നിറഞ്ഞ വരികളും ഹിറ്റ് ഗാനങ്ങളും മലയാളക്കരയുടെ ഋതുഭേദങ്ങൾ പോലെ വിപുലമായ ഓർക്കസ്ട്ര സംവിധാനത്തോടെ ഷാർജയിൽ പെയ്തിറങ്ങും. എംജിക്കൊപ്പം പിന്നണി ഗായകരായ മൃദുല വാര്യർ, ശിഖ പ്രഭാകരൻ, റഹ്മാൻ എന്നിവരും വേദിയിലെത്തും.

ഫ്ലവേർസ് ടിവി ടോപ് സിംഗർ ഫെയിം ആയ ടോപ് ബാന്റും സംഘത്തിലുണ്ടാവും.
കുടുംബസദസ്സുകൾക്ക് പ്രിയങ്കരമായ എംജിയുടെ ഏറ്റവും ജനപ്രിയ മെലഡികളും ഹിറ്റ് ഗാനങ്ങളും കോർത്തിണക്കിയ അത്യപൂർവമായ സംഗീതവിരുന്നാണ് ഷാർജക്ക് സമ്മാനിക്കുന്നതെന്ന് പരിപാടിയുടെ
സംഘാടകരായ കലൈഡോസ്കോപ് മീഡിയ ആന്റ് ഇവന്റ്സ് അറിയിച്ചു. പരിപാടിയുടെ ടിക്കറ്റുകൾ Q ടിക്കറ്റ് വെബ്സൈറ്റ് മുഖേന നേടാവുന്നതാണ്.

Story Highlights : M G Sreekumar’s Musical event in Sharjah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top