Advertisement

രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിലേക്ക്; മുതിർന്ന നേതാക്കൾ പരിപാടികളിൽ പങ്കെടുക്കും

October 18, 2024
2 minutes Read

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മുതൽ പ്രചാരണ രംഗത്ത് സജീവമാകും. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ജില്ലയിൽ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. P V അൻവർ MLAയുടെ പിന്തുണയോട സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നവരും പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഇന്നുമുതൽ സജീവമാകും.

അതേസമയം ഡോ പി. സരിന്റെ വിമത നീക്കത്തിന് ശ്രദ്ധകൊടുക്കേണ്ടതില്ലെന്നാണ് കെപിസിസി തീരുമാനം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ഇടങ്ങളിലും പ്രചാരണം സജീവമാക്കാൻ ഘടകങ്ങൾക്ക് നിർദേശം നൽകി. സംസ്ഥാന സർക്കാരിനെതിരായ വിവാദ വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഡി.സി.സി മുൻകൈ എടുക്കണം. ബൂത്ത് കമ്മറ്റി യോഗങ്ങൾ പൂർത്തിയായ ഇടങ്ങളിൽ കൺവെൻഷനുകളിലേക്ക് കടക്കാനാണ് തീരുമാനം.

എല്ലായിടത്തും മൂന്നു തവണയെങ്കിലും സ്ഥാനാർഥി എത്തുന്ന നിലയിൽ പ്രചാരണം ക്രമീകരിക്കാനും നിർദ്ദേശം നൽകി. വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി എത്തും മുൻപ് തന്നെ പ്രചാരണത്തിൽ പരമാവധി മുന്നേറാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

അതേസമയം പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനുളള CPIM സ്ഥാനാ‍ർത്ഥികളെ നാളെ പ്രഖ്യാപിക്കും. ശനിയാഴ്ച സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്ന് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കോൺഗ്രസ് വിമതൻ ഡോ.പി.സരിൻ പാലക്കാട് CPIM
സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ സംഘടനാ നടപടിക്രമങ്ങളാണ് ഇനി ബാക്കിയുളളത്. സരിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം സ്വരൂപിക്കുന്നതിനായി
പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന് ചേരും. പാലക്കാട് ജില്ലാ
ഘടകത്തിൻെറ ശിപാർശ സ്വീകരിച്ച് ശനിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ്
തീരുമാനമെടുക്കും. ചേലക്കര മണ്ഡലത്തിൽ മുൻ എംഎൽഎ യു.ആർ പ്രദീപ് സ്ഥാനാർഥിയാകും.

Story Highlights : Rahul mamkootathil by-election campaign start today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top